ജലമേളയിൽ ബി ബാച്ചിൽ മന്നം ട്രോഫി നേടിയ ഇടക്കുളം പള്ളിയോടപ്രവർത്തകരെ പൊന്നാട അണിയിച്ചു.

Monday, 11 Sep, 2023   HARITHA SONU

ഇടക്കുളം : ഉത്രട്ടാതി ജലമേളയിൽ ബി ബാച്ചിൽ മന്നം ട്രോഫി നേടിയ ഇടക്കുളം പള്ളിയോടത്തിന് ഇടക്കുളം 665-ാം നമ്പർ എൻ. എസ്. എസ് കരയോഗം സ്വീകരണം നൽകി. കരയോഗ ഭാരവാഹികൾ പള്ളിയോടപ്രവർത്തകരെ പൊന്നാട അണിയിച്ചു. മധുരവും വിതരണം ചെയ്തു. കരയോഗം പ്രസിഡന്റ് കെ. രാമകൃഷ്ണപിള്ള, സെക്രട്ടറി പി. എൻ രാജപ്പൻ നായർ ഖജാൻജി രവീന്ദ്രൻ നായർ, ഹരിനാഥൻ നായർ, ഹരിശ്ചന്ദ്രൻ നായർ, വനിതാ സമാജം പ്രസിഡന്റ് ബീന എസ്. നായർ, സെക്രട്ടറി ബിന്ദു വി. നായർ തുടങ്ങിയവർ നേതൃത്വം നൽകി. എല്ലാ തുഴച്ചിൽക്കാർക്കും സുവർണപതക്കം നല്കി. പള്ളിയോടം നീറ്റിലിറക്കിയതു മുതൽ ട്രോഫി നേടിയതുവരെയുള്ള വിവിധഘട്ടങ്ങൾ അടങ്ങിയ ഹ്രസ്വ ഫിലിം പ്രദർശനവും നടന്നു. പള്ളിയോടത്തിലെ അംഗങ്ങളെ വിശ്വഹിന്ദു പരിഷത്ത് പുതുശ്ശേരിമല സ്ഥാനീയസമിതി ആദരിച്ചു. സംസ്ഥാന സംയോജക മിനി ഹരികുമാർ, ശബരിഗിരി വിഭാഗ് സംയോജക ബ്രിജിത, തിലകശ്രീ, എസ്. രാജശേഖരൻ, പി. ജി ജ്യോതിഷ്, ലാലു, സാബു ശിവദാസൻ, രാജീവ്, കെ. ദീപക് എന്നിവർ പ്രസംഗിച്ചു.