റാന്നി സെയ്‌ന്റ് തോമസ് വലിയ പള്ളിയിൽനിന്ന്‌ അനുസ്‌മരണ യാത്ര നടത്താൻ തീരുമാനിച്ചു.

Tuesday, 19 Sep, 2023   HARITHA SONU

റാന്നി : എബ്രഹാം മാർ ക്ലീമീസ് വലിയ മെത്രാപ്പൊലീത്തയുടെ 21-ാമത് ശ്രാദ്ധപ്പെരുന്നാളിനോടനുബന്ധിച്ച് മെത്രാപ്പൊലീത്ത അന്ത്യവിശ്രമം കൊള്ളുന്ന ചിങ്ങവനം സെയിന്റ് ജോൺസ് ദയറ പള്ളിയിലേക്ക് മാതൃ ഇടവകയായ റാന്നി സെയ്‌ന്റ് തോമസ് വലിയ പള്ളിയിൽനിന്ന്‌ അനുസ്‌മരണ യാത്ര നടത്താൻ റാന്നി മേഖലാ ക്ലീമീസ് അനുസ്‌മരണ കമ്മിറ്റി തീരുമാനിച്ചു. സെപ്റ്റംബർ 24-ന് വിശുദ്ധ കുർബാനയ്ക്കുശേഷം വലിയ പള്ളിയിൽ നടക്കുന്ന മെറിറ്റ് അവാർഡുദാനച്ചടങ്ങിനൊപ്പം മോർ ക്ളീമീസ് അനുസ്മരണം നടത്താനും യോഗം തീരുമാനിച്ചു. ക്‌നാനായ റാന്നി മേഖലാ അധ്യക്ഷൻ കുറിയാക്കോസ് മാർ ഈവാനിയോസ് മെത്രാപ്പൊലീത്ത യോഗം ഉദ്ഘാടനം ചെയ്തു. റവ. റോയ്‌ മാത്യു കോറെപ്പിസ്‌കോപ്പ മുളമൂട്ടിൽ അധ്യക്ഷത വഹിച്ചു. ഫാ. അനൂബ് സ്റ്റീഫൻ, ഫാ. കൊച്ചുമോൻ തോമസ്, ഫാ. ബിനു പയ്യനാട്ട്, ആലിച്ചൻ ആറൊന്നിൽ, ടി. കെ കുര്യൻ, ബിച്ചു, സ്മിജു ജേക്കബ്, റെജീവ് തോമസ്, ജിജി, കുരുവിള എന്നിവർ പ്രസംഗിച്ചു.