കലഞ്ഞൂർ, മാങ്കോട് ഹയർസെക്കൻഡറി സ്‌കൂളുകളിലെ സംയുക്ത പാസിങ്‌ ഔട്ട് പരേഡ് നടന്നു.

Thursday, 28 Sep, 2023   HARITHA SONU

കലഞ്ഞൂർ : സ്റ്റുഡന്റ് പോലീസ് കേഡറ്റ് പദ്ധതിയുടെ കലഞ്ഞൂർ, മാങ്കോട് ഹയർസെക്കൻഡറി സ്‌കൂളുകളിലെ സംയുക്ത പാസിങ്‌ ഔട്ട് പരേഡ് നടന്നു. കൂടൽ സ്റ്റേഷൻ ഹൗസ് ഓഫീസർ ജി. പുഷ്പകുമാർ മുഖ്യാതിഥിയായി. മാങ്കോട് ജി.എച്ച. എസ്. എസിലെ സൂപ്പർ സീനിയർ കേഡറ്റ് ജെ. അഭിരാജ്, കലഞ്ഞൂർ ജി. എച്ച്. എസ്. എസ് ലെ സൂപ്പർ സീനിയർ കേഡറ്റ് തീർത്ഥ ബിജു എന്നിവർ പരേഡ് നയിച്ചു. നാല് പ്ലറ്റുണുകളായാണ് കേഡറ്റുകൾ അണി നിരന്നത്.

പ്രിൻസിപ്പൽമാരായ എം. സക്കീന, പി. കെ ശ്രീകല, പ്രഥമാധ്യാപകരായ എ. ഗോപകുമാർ, അബ്ദുറഹ്‌മാൻ, സബ് ഇൻസ്പക്ടർ കെ. ആർ ഷെമിമോൾ, പി. ടി. എ പ്രസിഡന്റ് പി. എൻ സുനിൽകുമാർ, കമ്മ്യൂണിറ്റി പോലീസ് ഓഫീസർമാരായ സിബി ചാക്കോ, പ്രസന്നകുമാർ, ലിജോ ഡാനിയൽ, പി. ചന്ദ്രമതി, സൂര്യ സുധാകർ എന്നിവർ പ്രസംഗിച്ചു.