ഇട്ടിയപ്പാറ ബൈപ്പാസ് റോഡിൽനിന്ന്‌ ബസ്‌സ്റ്റാൻഡിലേക്കുള്ള കുഴികളിൽ മക്കിട്ട് താത്കാലികമായി നികത്തി.

Monday, 25 Sep, 2023   HARITHA SONU

പഴവങ്ങാടി : ഇട്ടിയപ്പാറ ബൈപ്പാസ് റോഡിൽനിന്ന്‌ ബസ്‌സ്റ്റാൻഡിലേക്കുള്ള കുഴികളിൽ മക്കിട്ട് താത്കാലികമായി നികത്തി. കുണ്ടും കുഴിയുമായി കടന്ന റോഡിൽ യാത്ര വളരെ ദുരിതമായിരുന്നു. 200 മീറ്റർ ദൂരം മാത്രമായിരുന്നെങ്കിലും ഇത്രയും ഭാഗത്തും വലിയ കുഴികളായിരുന്നു. പഴവങ്ങാടി ഗ്രാമപ്പഞ്ചായത്ത് ഭരണസമിതിയാണ് പാറ മടയിൽ നിന്ന്‌ രണ്ട് ലോഡ് മക്ക് എത്തിച്ച് മണ്ണുമാന്തി ഉപയോഗിച്ച് കുഴികൾ നികത്തിച്ചത്. പഴവങ്ങാടി ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് അനിത അനിൽകുമാർ, പഞ്ചായത്തംഗം ചാക്കോ വളയനാട്ട് എന്നിവർ നേതൃത്വം നൽകി. ഈ റോഡ് ഉൾപ്പെടുന്ന സ്ഥലവുമായി ബന്ധപ്പെട്ട് കോടതിയിൽ കേസ് നിലനിൽക്കുന്നതിനാൽ പഞ്ചായത്തുകൾക്കോ മറ്റൊരു സർക്കാർ ഏജൻസിക്കോ ഗവൺമെന്റ് ഫണ്ട് ഉപയോഗിച്ച് പാത നന്നാക്കാനാവില്ലെന്ന് പഞ്ചായത്തധികൃതർ പറഞ്ഞു. സുമനസ്സുകളുടെ സഹായത്തോടെയാണ് പാതയിലെ കുഴികൾ നികത്തിയതെന്നും ഇവർ പറഞ്ഞു.