വെള്ളക്കെട്ട് ഒഴിവാക്കുന്നതിന്റെ ഭാഗമായി കലുങ്കുകൾ നിർമിക്കുന്നു.

Thursday, 31 Dec, 2020   HARITHA SONU

പെരിങ്ങര : പഞ്ചായത്ത് ഓഫീസിന് മുമ്പിലടക്കം പതിവാകുന്ന വെള്ളക്കെട്ട് ഒഴിവാക്കുന്നതിന്റെ പണികൾ തുടങ്ങി. മാണിക്കത്തടി പാടശേഖരത്തിലേക്കുള്ള മൂന്നൊന്നിൽപടി തോട് കടന്നുപോകുന്ന പെരുഞ്ചാത്ര, പണിക്കോട്ടിൽ പടി എന്നിവിടങ്ങളിലാണ് കലുങ്കുകൾ നിർമിക്കുന്നത്. ചെറുകിട ജലസേചന വകുപ്പാണ് പണി നടത്തുന്നത്. മാത്യു ടി.തോമസ് എം.എൽ.എ.യുടെ ആസ്തി വികസനഫണ്ടിൽനിന്ന് അനുവദിച്ച 32 ലക്ഷം രൂപ ഉപയോഗിച്ചുള്ള പദ്ധതിയാണ്. കലുങ്ക്‌ നിർമാണത്തിന്റെ ഭാഗമായി പി.എം.വി. ഹൈസ്‌കൂൾ-മണമേൽ പടി, ആലുംമൂട്ടിൽ പടി - പണിക്കോട്ടിൽ പടി എന്നി റോഡുകളിൽ ഒരുമാസത്തേക്ക് ഗതാഗം നിരോധിച്ചതായി ജലസേചന വകുപ്പ് അസി. എൻജിനീയർ അറിയിച്ചു.