അടിയന്തരാവസ്ഥ കരിദിനം ആചരിച്ചു.

Friday, 25 Jun, 2021   HARITHA SONU

പത്തനംതിട്ട : ബി.ജെ.പി. പത്തനംതിട്ട ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ അടിയന്തരാവസ്ഥ കരിദിനം ആചരിച്ചു. ബി.ജെ.പി. സംസ്ഥാന വക്താവ് അഡ്വ. നാരായണൻ നമ്പൂതിരി ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ്‌ അശോകൻ കുളനട അധ്യക്ഷത വഹിച്ചു. അടിയന്തരാവസ്ഥയിൽ ജയിൽശിക്ഷ അനുഭവിച്ച നേതാക്കളെ ജില്ലാ പ്രസിഡന്റ്‌ അശോകൻ കുളനടയുടെ നേതൃത്വത്തിൽ വീട്ടിൽ എത്തി ആദരിച്ചു. ജില്ലാ ജനറൽ സെക്രട്ടറിമാരായ വിജയകുമാർ മണിപ്പുഴ, വി.എ.സൂരജ്, വൈസ് പ്രസിഡന്റ് എം.അയ്യപ്പൻകുട്ടി, ജില്ലാ ഭാരവാഹികളായ ബിന്ദു പ്രസാദ്, എം.എസ്.അനിൽ, ജയശ്രീ ഗോപി, മിനി ഹരികുമാർ, വിനോദ് തിരുമൂലപുരം, മഹിളാ മോർച്ച ജില്ലാ പ്രസിഡന്റ്‌ മീനാ എം.നായർ തുടങ്ങിയവർ പങ്കെടുത്തു.