പന്തളം വലിയപാലത്തിന്റെ കൈവരികൾ പുതുക്കിപ്പണിയുന്നു.

Tuesday, 22 Jun, 2021   PM JAFFAR

പന്തളം : പുനരുദ്ധാരണപ്പണികൾ നടത്താതിരുന്ന പന്തളം വലിയപാലത്തിന്റെ കൈവരികൾ പുതുക്കിപ്പണിയുന്നു. കെ.എസ്.ടി.പി. രണ്ടാംഘട്ട പദ്ധതിയിൽ ഉൾപ്പെടുത്തി നടക്കുന്ന സുരക്ഷാ ഇടനാഴി പദ്ധതിയിലുൾപ്പെടുത്തിയാണ് പഴയ കൈവരികൾ അറത്തുമാറ്റി എല്ലാം പുതിയതാക്കുന്നത്. ചൊവ്വാഴ്ച പണി ആരംഭിച്ചു.പാലത്തിന്റെ തൂണുകളും കൈവരികളുമാണ് ഈ പദ്ധതിയിൽ നന്നാക്കുന്നത്. തൂണുകളിലെ കേൺക്രീറ്റ് ഇളകിയ ഭാഗമുൾപ്പെടെ സിമന്റുപൂശി ബലപ്പെടുത്തുന്ന (ഗണേറ്റിങ് വർക്ക്) നടത്തി ബലപ്പെടുത്തുന്ന ജോലി പൂർത്തിയായി. പാലത്തിന്റെ തൂണിലെ കോൺക്രീറ്റ് ഇളകി കമ്പി തെളിഞ്ഞിരിക്കാൻ തുടങ്ങിയിട്ട് പത്തുവർഷം കഴിഞ്ഞു. കോൺക്രീറ്റ് ഇളകിയ ഭാഗത്ത് അൽപ്പം സിമന്റ് തേക്കാനോ കിളിർത്ത് പാലത്തിനുമുകളിലേക്ക് വരുന്ന ആൽമരം വെട്ടിമാറ്റാനോ തകർന്ന കൈവരികൾ നന്നാക്കാനോ അധികാരികൾ ശ്രമിച്ചിരുന്നില്ല. 98.1 കോടി രൂപ ചെലവഴിച്ചാണ് അടൂർ മുതൽ ചെങ്ങന്നൂർ വരെയുള്ള 23.8 കിലോമീറ്റർ റോഡിന്റെ ഉപരിതല നവീകരണ പദ്ധതിയുടെ ഭാഗമാണ് പാലങ്ങളിലും നടത്തുന്നത്.