കേരള മഹിളാസംഘം ധർണ നടത്തി.

Tuesday, 29 Jun, 2021   PM JAFFAR

മല്ലപ്പള്ളി : വനിതകൾക്കെതിരായി നടക്കുന്ന അതിക്രമങ്ങളിൽ പ്രതിഷേധിച്ച് കേരള മഹിളാസംഘം മണ്ഡലം കമ്മിറ്റി ധർണ നടത്തി. ജില്ലാ പ്രസിഡന്റ് വിജയമ്മ ഭാസ്കരൻ  ഉദ്‌ഘാടനം ചെയ്തു. ഉഷാ പ്രസന്നൻ അധ്യക്ഷത വഹിച്ചു. ഡെയ്‌സി വർഗീസ്, ജിൻസി മോമ ജോൺ, അമ്പിളി മനോജ്, ബിന്ദു ബിജു, സുജാത മധു, സി.പി.ഐ. മണ്ഡലം സെക്രട്ടറി ബാബു പാലക്കൽ, നീരാഞ്ജനം ബാലചന്ദ്രൻ, പി.ജി.തോമസ് എന്നിവർ പ്രസംഗിച്ചു.