കോഴഞ്ചേരി പഞ്ചായത്ത് മാലിന്യമുക്ത നവകേരളം കാമ്പയിന്റെ ഭാഗമായി ബയോബിന്നുകൾ വിതരണംചെയ്തു.

Thursday, 14 Sep, 2023   HARITHA SONU

കോഴഞ്ചേരി : കോഴഞ്ചേരി പഞ്ചായത്ത് മാലിന്യമുക്ത നവകേരളം കാമ്പയിന്റെ ഭാഗമായി വാർഷികപദ്ധതിയിലുൾപ്പെടുത്തി നടപ്പാക്കിയ എല്ലാ ഭവനങ്ങളിലും 'ബയോബിൻ' എന്ന പദ്ധതിപ്രകാരം ബയോബിന്നുകൾ വിതരണംചെയ്തു. വികസനകാര്യ സ്റ്റാൻഡിങ്‌ കമ്മിറ്റി ചെയർമാൻ ബിജോ പി. മാത്യു അധ്യക്ഷത വഹിച്ചു. പഞ്ചായത്ത് പ്രസിഡന്റ് റോയി ഫിലിപ്പ് ബയോബിൻ - രണ്ടാംഘട്ട വിതരണ ഉദ്ഘാടനം നടത്തി. വൈസ് പ്രസിഡന്റ് മിനി സുരേഷ്, ക്ഷേമകാര്യ സ്റ്റാൻഡിങ്‌ കമ്മിറ്റി ചെയർപേഴ്സൺ സുമിത ഉദയകുമാർ പഞ്ചായത്തുതല ശുചിത്വസമിതി കൺവീനറും അഞ്ചാംവാർഡ് അംഗവുമായ ബിജിലി പി. ഈശോ വാർഡംഗങ്ങളായ മേരിക്കുട്ടി, സാലി ഫിലിപ്പ് തുടങ്ങിയവർ ബയോബിൻ വിതരണപരിപാടിയിൽ പങ്കെടുത്തു. കോഴഞ്ചേരിയെ മാലിന്യമുക്ത പഞ്ചായത്താക്കാനുള്ള ഒന്നാംഘട്ട പ്രഖ്യാപനം ഒക്ടോബർ അവസാനം നടത്തുന്നതാണെന്നും മാലിന്യം ഉറവിടങ്ങളിൽത്തന്നെ സംസ്കരിക്കുന്നതിന് ജില്ലാ പഞ്ചായത്തുമായി ചേർന്ന് മൂന്നാംഘട്ടത്തിൽ എല്ലാ ഭവനങ്ങളിലും ബയോബിൻ വിതരണം നടത്തുന്നതിന് ജില്ലാ പഞ്ചായത്ത് 7,50,000 രൂപ വകയിരുത്തി പദ്ധതി രൂപവത്‌കരിച്ചിട്ടുണ്ടെന്നും പ്രസിഡന്റ് അറിയിച്ചു.