കർഷകസഭയും ഞാറ്റുവേല ചന്തയും സംഘടിപ്പിച്ചു.

Friday, 07 Jul, 2023   HARITHA SONU

കോഴഞ്ചേരി : പഞ്ചായത്തിന്റെയും കൃഷിഭവന്റെയും ആഭിമുഖ്യത്തിൽ കർഷകസഭയും ഞാറ്റുവേല ചന്തയും സംഘടിപ്പിച്ച്‌ പഞ്ചായത്ത് പ്രസിഡൻറ് റോയി ഫിലിപ്പ് ഉദ്ഘാടനം ചെയ്തു. വികസനകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ബി.ജെ.പി. മാത്യു അധ്യക്ഷത വഹിച്ചു ഇലന്തൂർ ബ്ലോക്ക് പഞ്ചായത്ത് അംഗം സാറാമ്മ ഷാജൻ, വൈസ് പ്രസിഡന്റ്‌ മിനി സുരേഷ്, ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ സോണി കൊച്ചു തുണ്ടിയിൽ, സുമിതാ ഉദയകുമാർ ടി.ടി വാസു, ജിജി വർഗീസ് ജോൺ, സുനിത ഫിലിപ്പ് തുടങ്ങിയവർ പങ്കെടുത്തു