തപാൽ ഓഫീസിനുമുൻപിൽ ധർണ നടത്തി.

Tuesday, 01 Aug, 2023   HARITHA SONU

അടൂർ : കേരള സ്റ്റേറ്റ് കാഷ്യു വർക്കേഴ്സ് യൂണിയൻ (സി.ഐ.ടി.യു.) ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ അടൂർ മുഖ്യ തപാൽ ഓഫീസിനുമുൻപിൽ ധർണ നടത്തി. സംസ്കരിച്ച പരിപ്പ് വിദേശരാജ്യങ്ങളിൽനിന്ന് ഇറക്കുമതി ചെയ്ത് ഇവിടത്തെ തൊഴിലാളിയുടെ കരവിരുതെന്ന വ്യാജേന കയറ്റുമതി ചെയ്യുന്ന തട്ടിപ്പ് നിയന്ത്രിക്കുക, മിനിമം വേജസ് പുതുക്കി നൽകുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചാണ് ധർണ സംഘടിപ്പിച്ചത്. സി.ഐ.ടി.യു. സംസ്ഥാന വൈസ് പ്രസിഡൻറ് പി.ബി. ഹർഷകുമാർ ഉദ്ഘാടനം ചെയ്തു. യൂണിയൻ പ്രസിഡൻറ് ആർ. ഉണ്ണികൃഷ്ണപിള്ള അധ്യക്ഷനായി. യൂണിയൻ സെക്രട്ടറി വി. തങ്കപ്പൻപിള്ള, എൽ. ലളിത, വി.എൻ. വിദ്യാധരൻ, രാജൻ ഉണ്ണിത്താൻ, ചന്ദ്രശേഖരപിള്ള, കെ. പ്രസന്നൻ, നടരാജൻ എന്നിവർ പ്രസംഗിച്ചു.