ശ്രീനാരായണ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിക്ക് നാക് അംഗീകാരം ലഭിച്ചു.

Thursday, 13 Jul, 2023   HARITHA SONU

അടൂർ : ശ്രീനാരായണ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിക്ക് നാക് അംഗീകാരം ലഭിച്ചു. കലാലയങ്ങളെ പഠനമികവിന്റെയും മറ്റ് മാനദണ്ഡങ്ങളുടെയും അടിസ്ഥാനത്തിൽ തരംതിരിക്കുന്നതിന് കേന്ദ്ര സർക്കാർ ചുമതലപ്പെടുത്തിയിട്ടുള്ള സ്ഥാപനമാണ് നാഷണൽ അസസ്‌മെന്റ് ആൻഡ്‌ അക്രെഡിറ്റേഷൻ കൗൺസിൽ (നാക്). കോളേജിന്റെ പഠനനിലവാരം, ഗവേഷണസൗകര്യം, ഭൗതികസാഹചര്യങ്ങൾ തുടങ്ങിയവ വിലയിരുത്തിയാണ് ഈ നേട്ടം. വിദ്യാർഥികൾക്ക് തൊഴിൽ രംഗത്തും ഉപരിപഠനരംഗത്തും ഈ നേട്ടം പ്രയോജനം ചെയ്യും. നാക് അംഗീകാരം പ്രിൻസിപ്പൽ ബി.ഷാജി മോഹൻ, എസ്.എൻ.ഐ.ടി. ചെയർമാൻ കെ.സദാനന്ദന് കൈമാറി.