പ്രതിസന്ധിയിലായ കപ്പ കർഷകർക്കും കടപ്പുറം നിവാസികൾക്കും വേങ്ങര ബ്ലോക്ക് പഞ്ചായത്തിന്റെ സഹായഹസ്തം.

Tuesday, 01 Jun, 2021   PM JAFFAR

വേങ്ങര : ലോക്ഡൗൺ കാരണം പ്രതിസന്ധിയിലായ കപ്പ കർഷകർക്കും കടപ്പുറം നിവാസികൾക്കും വേങ്ങര ബ്ലോക്ക് പഞ്ചായത്തിന്റെ സഹായഹസ്തം. ബ്ലോക്കിന് കീഴിലെ വിവിധ പഞ്ചായത്തുകളിൽനിന്നായി ശേഖരിച്ച പത്ത് ടൺ കപ്പ താനൂർ കടപ്പുറത്ത് സൗജന്യമായി വിതരണംചെയ്തു. കർഷകർക്ക് കപ്പ കിലോയ്ക്ക് ഏഴുരൂപ ലഭിച്ചു. ലോക്ഡൗണും പ്രതികൂല കാലാവസ്ഥയുംകൊണ്ട് വറുതിയിലായ താനൂരിലെ കടലോരവാസികൾക്ക് സൗജന്യമായി കപ്പയും ലഭിച്ചു. ജനപ്രതിനിധികളുടെയും കൃഷി ഓഫീസർമാരുടെയും സഹായത്തോടെയാണ് പദ്ധതി നടപ്പാക്കിയത്.

വേങ്ങര ബ്ലോക്ക്പഞ്ചായത്ത് പ്രസിഡന്റ് എം. ബെൻസീറ ഉദ്ഘാടനംചെയ്തു. പുളിക്കൽ അബൂബക്കർ അധ്യക്ഷതവഹിച്ചു. പി.പി. സഫീർ ബാബു, പറങ്ങോടത്ത് അബ്ദുൽഅസീസ്, പി.കെ. റഷീദ്, നാസർ പറപ്പൂർ, എ.പി. അസീസ്, ബി.ഡി.ഒ. ഹൈദ്രസ് പൊട്ടേങ്ങൽ, ഇ.കെ. സെയ്ദുദുബിൻ, എ.ഡി.എ. പ്രകാശ് പുത്തൻമഠത്തിൽ, ടി.എസ്. അഖിലേഷ് തുടങ്ങിയവർ പങ്കെടുത്തു. താനൂർ കടപ്പുറത്ത് നഗരസഭാ ചെയർമാൻ പി.പി. ഷംസുദ്ദീനും വൈസ് ചെയർപേഴ്‌സൺ സി.കെ. സുബൈദയും ചേർന്ന് കപ്പ ഏറ്റുവാങ്ങി. നഗരസഭാ അംഗങ്ങളുടെ നേതൃത്വത്തിൽ വിതരണംചെയ്തു.