കീഴാറ്റൂർ കുഴിച്ചിട്ടകല്ലിൽ നടന്ന വടംവലിമത്സരം ആവേശമായി.

Sunday, 10 Sep, 2023   HARITHA SONU

കീഴാറ്റൂർ : കീഴാറ്റൂർ കുഴിച്ചിട്ടകല്ലിൽ നടന്ന വടംവലിമത്സരം ആവേശമായി. പ്രദേശത്തെ നിർധനരെ സഹായിക്കുന്നതിന് ഫണ്ട് കണ്ടെത്താനായാണ് കുഴിച്ചിട്ടകല്ല് യുവകേന്ദ്ര ക്ലബ്ബ്‌, പ്രവാസിക്കൂട്ടായ്മ എന്നിവയുടെ സഹകരണത്തോടെ മത്സരം സംഘടിപ്പിച്ചത്. 18 ടീമുകൾ പങ്കെടുത്ത മത്സരത്തിൽ ദുബായ് സിറ്റി നെല്ലിക്കുത്ത് ജേതാക്കളായി. നന്മ തവനൂർ, പന്തല്ലൂർ ടീം, വളരാട് ടീം എന്നിവർ യഥാക്രമം രണ്ട്, മൂന്ന്, നാല് സ്ഥാനങ്ങൾ നേടി. ഗ്രാമപ്പഞ്ചായത്ത് അംഗങ്ങളായ ചുള്ളി ചന്ദ്രൻ, എം. ടി ലത്തീഫ് എന്നിവർചേർന്ന് പരിപാടി ഉദ്ഘാടനംചെയ്തു. എം. ടി ഹനീഫ, എം. ടി കാസിം, പി. ബാബു, കെ. ടി രാജീവ്, കെ. ടി രാഹുൽ, സി. കെ സുന്ദരൻ എന്നിവർ ട്രോഫികൾ വിതരണംചെയ്തു. ക്ലബ്ബ് പ്രസിഡന്റ് എൻ. ആഷിക്, പി. ചന്ദ്രബാബു, സുബ്രഹ്മണ്യൻ എന്നിവർ പ്രസംഗിച്ചു.