നാട്ടുകാർക്ക് ആവേശമായി കാളപൂട്ട് മത്സരം.

Thursday, 14 Sep, 2023   HARITHA SONU

ചെറുകുന്ന് : നാട്ടുകാർക്ക് ആവേശമായി കാളപൂട്ട് മത്സരം. ചെറുകുന്ന് ഇട്ടേ പാടത്താണ് കാട്ടുമുണ്ട പറങ്ങോടൻ സ്മരണാർഥം മത്സരം സംഘടിപ്പിച്ചത്. ജില്ലയുടെ വിവിധ ഭാഗങ്ങളിൽനിന്നായി എത്തിയ പതിനഞ്ചോളം ടീമുകളാണ് പങ്കെടുത്തത്. വ്യാഴാഴ്ച രാവിലെ പത്തുമണിക്ക് തുടങ്ങിയ മത്സരം വൈകീട്ട് അഞ്ചുമണിയോടെ അവസാനിച്ചു. പ്രദേശത്തെ പഴയകാല കർഷകരെ ചടങ്ങിൽ ആദരിച്ചു. മത്സരങ്ങളുടെ ഉദ്ഘാടനം പഞ്ചായത്ത് പ്രസിഡന്റ് കടമ്പോട്ട് മൂസ നിർവഹിച്ചു.

സ്വാഗതസംഘം കമ്മിറ്റി ചെയർമാൻ എ. കെ കമറുദ്ദീൻ അധ്യക്ഷത വഹിച്ചു. സ്വാഗതസംഘം ഭാരവാഹികളായ മേച്ചേരി ജയപ്രകാശ്, എൻ. പി രാമകൃഷ്ണൻ, കാട്ടുമുണ്ട അറമുഖൻ, കരുമ്പിൽ അബ്ദു, കാട്ടുമുണ്ട ഗോപാലൻ, കാട്ടുമുണ്ട ചന്ദ്രൻ എന്നിവർ പ്രസംഗിച്ചു.