വിവിധ പ്രശ്നങ്ങൾ ഉന്നയിച്ചു വർക്കേഴ്സ് ഫെഡറേഷൻ വൈദ്യുതിഭവനിലേക്ക് പ്രതിഷേധ മാർച്ച് നടത്തി.

Tuesday, 01 Aug, 2023   HARITHA SONU

തിരൂർ : വിവിധ പ്രശ്നങ്ങൾ ഉന്നയിച്ചു വർക്കേഴ്സ് ഫെഡറേഷൻ (എ.ഐ.ടി.യു.സി.) മലപ്പുറം ജില്ലാകമ്മിറ്റി അവകാശ സംരക്ഷണ ദിനത്തിൽ തിരൂർ വൈദ്യുതിഭവനിലേക്ക് പ്രതിഷേധ മാർച്ച് നടത്തി. വർക്കേഴ്സ് ഫെഡറേഷൻ സംസ്ഥാന സെക്രട്ടറി ടി. ശ്രീകുമാർ ഉദ്ഘാടനംചെയ്തു. വർക്കേഴ്സ് ഫെഡറേഷൻ ജില്ലാ പ്രസിഡന്റ് കെ. അജയ് കൃഷ്ണൻ അധ്യക്ഷതവഹിച്ചു. ജില്ലാ സെക്രട്ടറി എ. മുഹമ്മദ് അഷറഫ്, ഓഫീസേഴ്സ് ഫെഡറേഷൻ ജില്ലാ സെക്രട്ടറി ടി. ഉസ്മാൻ, വർക്കേഴ്സ് ഫെഡറേഷൻ ജില്ലാ ട്രഷറർ സി.ബി. ദയാൽകുമാർ, സി. ജോജി, ഡിവിഷൻ സെക്രട്ടറിമാരായ കെ. രാജൻ, എൻ. സുധീഷ്, പി.വി. പ്രകാശൻ, അബ്ദുൾ മനാഫ്, ടി. ദിനേശ് എന്നിവർ പ്രസംഗിച്ചു. കെ.കെ. രാമചന്ദ്രൻ, സേതു ഹരി, കെ.കരിം, അജികുമാർ, ആർ.രാജേഷ്, വി. സജേഷ്, എ. ബഷീർ, രതീഷ് എന്നിവർ പ്രകടനത്തിന് നേതൃത്വം നൽകി.