ഡോ. എല്‍ സുഷമയെ തുഞ്ചന്‍ സ്മാരക ട്രസ്റ്റ് ആദരിച്ചു.

Sunday, 02 Jul, 2023   HARITHA SONU

തിരുർ : തുഞ്ചത്തെഴുത്തച്ഛന്‍ മലയാള സര്‍വകലാശാലയുടെ വൈസ് ചാന്‍സലറായി നിയമിതയായ ഡോ. എല്‍ സുഷമയെ തുഞ്ചന്‍ സ്മാരക ട്രസ്റ്റ് ആദരിച്ചു. തുഞ്ചന്‍പറമ്പിൽ നടന്ന ചടങ്ങിൽ  ട്രസ്റ്റ് ചെയര്‍മാന്‍ എം ടി വാസുദേവന്‍ നായര്‍ ഡോ. എൽ സുഷമയെ പൊന്നാട അണിയിച്ചു. സെക്രട്ടറി പി  നന്ദകുമാര്‍  എംഎൽഎ, അംഗങ്ങളായ ആലങ്കോട് ലീലാകൃഷ്ണന്‍, പി കെ ഗോപി, മലയാള സര്‍വകലാശാലാ മുന്‍ വിസി ഡോ. അനില്‍ വള്ളത്തോള്‍, പി കൃഷ്ണന്‍കുട്ടി, ഡോ. കെ ശ്രീകുമാര്‍ എന്നിവര്‍ പങ്കെടുത്തു.