പഠനോപകരണ ശില്പശാല ബഡ്സ് സ്‌കൂളിൽ നടത്തി.

Tuesday, 25 Jul, 2023   HARITHA SONU

നിലമ്പൂർ : റിട്ടയേർഡ് അദ്ധ്യാപകരുടെ നേതൃത്വത്തിൽ പഠനോപകരണ ശില്പശാല നിലമ്പൂർ വല്ലപ്പുഴ ബഡ്സ് സ്‌കൂളിൽ നടത്തി. നിലമ്പൂർ സബ്ജില്ലാ ഷെൽട്ടർ അംഗങ്ങളായ രഘുറാം, ജോയി.പി.ജോൺ, സഫിയ, സുധ സി.ടി, തങ്കപ്പൻ.ബി, നീലകണ്ഠൻ നേതൃത്വം നൽകി. കേൾവിക്കുറവ് അനുഭവിക്കുന്ന കുട്ടികൾക്ക് രസകരമായി ഗണിതം പഠിക്കാവുന്ന തരത്തിലാണ് ഉപകരണങ്ങൾ നിർമിച്ചിട്ടുള്ളത്. ഷെൽട്ടർ നിലമ്പൂർ അംഗങ്ങളോടൊപ്പം സ്‌കൂളിലെ അദ്ധ്യാപകരുടെയും രക്ഷിതാക്കളുടെയും പൂർണ്ണ പങ്കാളിത്തവും ഉണ്ടായിരുന്നു. നിർമ്മിച്ച ഉപകരണങ്ങളുടെ വിവിധ ഉപയോഗം കുട്ടികൾക്ക് പരിചയപ്പെടുത്തി. സുധ ടീച്ചർ സ്‌കൂളിലെ ലൈബ്രറിയിലേക്ക് പുസ്തകങ്ങൾ സംഭാവന ചെയ്തു. സ്‌കൂളിൽ വിജയസ്പർശം പദ്ധതി ഫലപ്രദമായി നടപ്പിലാക്കുന്നതിന് മലയാളം, ഇംഗ്ലീഷ് വിഷയങ്ങൾക്ക് കൂടി ആവശ്യമായ പഠനോപകരണങ്ങൾ നിർമ്മിക്കുന്നതിന് അദ്ധ്യാപകരുമായി ചർച്ച നടത്തുമെന്ന് ഉറപ്പ് നൽകി.