പാഴ്‌വസ്തുക്കൾ വന്നടിഞ്ഞ് ജലസേചന ചിറകൾ തടസ്സപ്പെട്ടു.

Monday, 10 May, 2021   PM JAFFAR

മങ്കട : വേനൽമഴയിൽ പാഴ്‌വസ്തുക്കൾ വന്നടിഞ്ഞ് ജലസേചന ചിറകൾ തടസ്സപ്പെട്ടു. ഇത് നീക്കിയില്ലെങ്കിൽ മഴക്കാലത്ത് വെള്ളപ്പൊക്കത്തിനു സാധ്യതയേറി. ചേരിയം മലയിൽനിന്ന് ഉദ്ഭവിച്ച് ആനക്കയത്ത് കടലുണ്ടിപ്പുഴയിൽ ചേരുന്ന മങ്കട തോട്ടിലെ  ചിറകളിലാണ് പാഴ്‌വസ്തുക്കൾ വന്നടിഞ്ഞത്. മരങ്ങളുടെ അവശിഷ്ടവും മണ്ണും പ്ലാസ്റ്റിക്കുമാണ് അടിഞ്ഞത്. വെള്ളം കെട്ടിനിന്നാൽ തോടിന്റെ വശങ്ങൾ ഇടിയാനും കൃഷിനാശത്തിനും സാധ്യതയുണ്ട്. മഴക്കാലത്തിനു മുമ്പ് നീക്കണമെന്നതാണ് കർഷകരുടെ ആവശ്യം.