ഇരുപതു വർഷത്തെ കാത്തിരിപ്പിന്  മലപ്പുറം മുനിസിപ്പാലിറ്റിയിലെ  ഇരുപത്തിയാറാം വാർഡിന് പുതിയ അങ്കണവാടി.

Sunday, 13 Aug, 2023  

മലപ്പുറം  :  മലപ്പുറം മുനിസിപ്പാലിറ്റിയിലെ  ഇരുപത്തിയാറാം വാർഡ് അങ്കണവാടിക്ക് പുതിയ കെട്ടിടമായി. 20 വർഷത്തോളമായി താൽക്കാലിക ഷെഡ്ഡിലും വാടക ബിൽഡിങ്ങിലുമായി പ്രവർത്തിച്ചിരുന്ന വാറങ്കോട് അങ്കണവാടിക്ക് മുൻ കൗൺസിലർ നാണത്ത് ആസ്യയുടെ ശ്രമഫലമായി പയ്യനിൽ കാർളാത്ത് അബ്ദുൽ റഷീദ് സൗജന്യമായി ഭൂമി അനുവദിച്ചതാണ് സ്വന്തമായി കെട്ടിടം എന്ന ചിരകാല സ്വപ്നം യാഥാർത്ഥ്യമാക്കിയത്. പുതിയ അംഗണവാടി കെട്ടിടത്തിന് ഭൂമി നൽകിയ പി. കെ  അബ്ദുൽ റഷീദിന്റെ പിതാവ് പയ്യനിൽ കാർളാത്ത് മുഹമ്മദ് ഹാജി സ്മാരക ബിൽഡിംഗ് എന്ന് നാമകരണം ചെയ്തു. കെട്ടിട ഉദ്ഘാടനം മലപ്പുറം മുനിസിപ്പൽ ചെയർമാൻ മുജീബ് കാടേരി നിർവഹിച്ചു. വാർഡ് കൗൺസിലർ അബ്ദുൽ സമദ് ഉലുവാൻ അധ്യക്ഷതവഹിച്ചു. അങ്കണവാടി നിർമ്മാണ കമ്മിറ്റി ചെയർമാൻ എ. റഫീഖ് മാസ്റ്റർ  റിപ്പോർട്ട് അവതരിപ്പിച്ചു. സൗജന്യമായി സ്ഥലം നൽകിയ പി. കെ  അബ്ദുൽ റഷീദിനും അതിനുവേണ്ടി പരിശ്രമിച്ച മുൻ കൗൺസിലർ നാണത്ത്  ആസ്യയ്ക്കും  ചെയർമാൻ  മുജീബ് കാടേരി ഉപഹാരങ്ങൾ വിതരണം ചെയ്തു. മലപ്പുറം നഗരസഭ ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ മറിയുമ്മഷരീഫ്, പ്രതിപക്ഷ നേതാവ് ഒ. സഹദേവൻ മുൻ കൗൺസിലർമാരായ നാണത്ത് ആസ്യ,  പി. കെ ഹുസൈൻ, ഐ. സി. ഡി. എസ് സൂപ്പർവൈസർ ആസ്യ, ജി. എൽ. പി  സ്കൂൾ മേൽമുറി സൗത്ത് പ്രധാനാധ്യാപിക ശശികല,  എ. എൽ. എം. എസ്. സി  മെമ്പർ ഇടവഴിക്കൽ ഹൈദ്രസ് ഹാജി, നാണത്ത് മുഹമ്മദലി, അങ്കഗണവാടി നിർമ്മാണ കമ്മിറ്റി കൺവീനർ റിട്ട.  എസ്. ഐ  എ.  വേലായുധൻ,  അംഗണവാടി വർക്കർ മാരായബേബി,  വിമല,  ഉഷാ ദേവി, ആശാ വർക്കർ  ലീന പ്രകാശ്, ഹെൽപർ ഷറഫുന്നിസ എന്നിവർ സംസാരിച്ചു.