ഐ.എം.എ. പ്രതിഷേധ ധർണയും നിൽപ്പുസമരവും നടത്തി.

Friday, 18 Jun, 2021  ANOOB NOCHIMA

മലപ്പുറം : ഡോക്ടർമാർക്കും ആരോഗ്യപ്രവർത്തകർക്കും ആശുപത്രികൾക്കുമെതിരേ നിരന്തരം നടക്കുന്ന അക്രമങ്ങൾക്കെതിരേ ഐ.എം.എ.  ജില്ലയിൽ പ്രതിഷേധ ധർണയും നിൽപ്പുസമരവും നടത്തി. കളക്ടറേറ്റ് പരിസരത്തു നടന്ന നിൽപ്പുസമരം ഐ.എം.എ. മുൻ ദേശീയ ഉപാധ്യക്ഷൻ ഡോ.  വി.യു. സീതി ഉദ്ഘാടനംചെയ്തു. ജില്ലാ ചെയർമാൻ ഡോ. നിലാർ മുഹമ്മദ് അധ്യക്ഷതവഹിച്ചു. ഡോക്ടർമാരായ എ. വിജയകൃഷ്ണൻ, ഉമ്മർ, സാമുവൽ കോശി, നാരായണൻ, ഹാനി ഹസ്സൻ, മുരളീധരൻ എന്നിവർ പ്രസംഗിച്ചു.