കോവിഡ് ബാധിതർക്കായി ടെലി മെഡിസിൻ സംവിധാനമൊരുക്കി.

Wednesday, 12 May, 2021   PM JAFFAR

കോട്ടയ്ക്കൽ : കോവിഡ് പ്രതിരോധപ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിനും വിലയിരുത്തുന്നതിനുമായി പ്രൊഫ. ആബിദ്ഹുസൈൻ തങ്ങൾ എം.എൽ.എയുടെ നേതൃത്വത്തിൽ കോട്ടയ്ക്കൽ നഗരസഭയിൽ യോഗംചേർന്നു. ഐ.എം.എയുടെ സഹകരണത്തോടെ ഡോക്ടർമാരെ ഉൾപ്പെടുത്തി കോവിഡ് ബാധിതർക്കായി ടെലി മെഡിസിൻ സംവിധാനമൊരുക്കിയതായി എം.എൽ.എ. പറഞ്ഞു. കോവിഡ്‌മൂലം മാനസികമായി പിരിമുറുക്കം അനുഭവപ്പെടുന്നവർക്കായി ഫോണിലൂടെ കൗൺസലർമാരുടെ സേവനവും തുടങ്ങി. യോഗത്തിൽ നഗരസഭാധ്യക്ഷ ബുഷ്‌റ ഷബീർ, ഉപാധ്യക്ഷൻ പി.പി. ഉമ്മർ, സെക്രട്ടറി സുഗധകുമാർ, മെഡിക്കൽ ഓഫീസർ ഡോ. സയിദ് ഫസൽ, വില്ലേജ് ഓഫീസർ സുരേഷ്‌കുമാർ, ഹെൽത്ത് ഇൻസ്‌പെക്ടർ അബ്ദുൾലത്തീഫ്, കെ.കെ. ഹംസ, നോഡൽ ഓഫീസർ റൂബി രാജ് തുടങ്ങിയവർ പങ്കെടുത്തു.