പൾസ് ഓക്സിമീറ്ററുകൾ സംഭാവനചെയ്ത് കോട്ടയ്ക്കൽ ആര്യവൈദ്യശാലയും.

Saturday, 08 May, 2021   PM JAFFAR

കോട്ടയ്ക്കൽ : നഗരസഭാധ്യക്ഷ കഴിഞ്ഞദിവസം തുടക്കംകുറിച്ച പൾസ് ഓക്സിമീറ്റർ ചലഞ്ചിലേക്ക് പൾസ് ഓക്സിമീറ്ററുകൾ സംഭാവനചെയ്ത് കോട്ടയ്ക്കൽ ആര്യവൈദ്യശാലയും. ചീഫ് ഫിസിഷ്യൻ ഡോ. പി.എം. വാരിയർ നഗരസഭാധ്യക്ഷ ബുഷ്റ ഷബീറിന് പൾസ് ഓക്സിമീറ്റർ കൈമാറി. കോവിഡ് മാനദണ്ഡമനുസരിച്ചുനടന്ന ചടങ്ങിൽ ആര്യവൈദ്യശാലാ ചീഫ് എക്സിക്യുട്ടീവ് ഓഫീസർ ഡോ. ജി.സി. ഗോപാലപിള്ള, ട്രസ്റ്റിയും അഡിഷണൽ ചീഫ് ഫിസിഷ്യനുമായ ഡോ. കെ. മുരളീധരൻ, ട്രസ്റ്റിയും സീനിയർ മാനേജർ ഇൻ സ്ട്രാറ്റജിക് മാനേജ്‌മെന്റുമായ കെ.ആർ. അജയ്, നഗരസഭാ ഉപാധ്യക്ഷൻ പി.പി. ഉമ്മർ, കൗൺസിലർ റാഷിദ് തുടങ്ങിയവർ പങ്കെടുത്തു.