കെ.എസ്.ടി.എ. ജില്ലാ കമ്മിറ്റി പൾസ് ഓക്സിമീറ്ററുകൾ നൽകി.

Sunday, 09 May, 2021   PM JAFFAR

കൊണ്ടോട്ടി : കെ.എസ്.ടി.എ. ജില്ലാ കമ്മിറ്റി കൊണ്ടോട്ടി താലൂക്ക് ഗവ.ആശുപത്രിയിലേക്ക് പതിനഞ്ച് പൾസ് ഓക്സിമീറ്ററുകൾ നൽകി. സംസ്ഥാന നിർവാഹകസമിതി അംഗം ആർ.കെ  ബിനുവിൽനിന്നും മെഡിക്കൽ ഓഫീസർ ഡോ.ജെ. പ്രദീപ് കുമാർ ഏറ്റുവാങ്ങി. ഡോ.അജിത് എം.കുമാർ, എം. പ്രഹ്ളാദകുമാർ, എഫ്.എസ്.ഇ.ടി.ഒ. മേഖലാ സെക്രട്ടറി പി. കൃഷ്ണൻ, കെ.പി. ശിവദാസൻ എന്നിവർ പങ്കെടുത്തു.