ജലബജറ്റ് അവലോകനവും തുടർപരിപാടികളുടെ ആസൂത്രണവും നടന്നു.

Thursday, 27 Jul, 2023   HARITHA SONU

കൊണ്ടോട്ടി : ബ്ലോക്ക്‌ പഞ്ചായത്ത്‌-ജലബജറ്റ് അവലോകനവും തുടർപരിപാടികളുടെ ആസൂത്രണവും നടന്നു. നവകേരളം കർമ്മപദ്ധതി സംസ്ഥാന കോ-ഓർഡിനേറ്റർ ഡോ. ടി.എൻ. സീമ നിർവഹിച്ചു. ബ്ലോക്ക്‌ പഞ്ചായത്ത്‌ പ്രസിഡന്റ് വി.പി. ഷെജിനി ഉണ്ണി അധ്യക്ഷത വഹിച്ചു. ബ്ലോക്ക്‌ പഞ്ചായത്ത്‌ വൈസ് പ്രസിഡന്റ് എ.കെ. അബ്ദുറഹിമാൻ, സ്ഥിരംസമിതി അധ്യക്ഷൻ വി.പി. അബ്ദുൽ ഷുക്കൂർ, സെക്രട്ടറി വിനോദ് പട്ടാളത്തിൽ, ഗ്രാമപ്പഞ്ചായത്ത്‌ പ്രസിഡന്റുമാരായ സക്കരിയ്യ വാഴക്കാട്, വാസുദേവൻ വാഴയൂർ, ജമീല ചേലേമ്പ്ര, നാരായണി പള്ളിക്കൽ, ഹരിതകേരള മിഷൻ ജില്ലാ കോ-ഓർഡിനേറ്റർ ടി.വി.എസ്. ജിതിൻ, കെ.വി. മുരളീധരൻ, ഗ്രാമപ്പഞ്ചായത്ത് സെക്രട്ടറിമാർ, നവകേരളം കർമ്മപദ്ധതി ആർ.പി.മാർ എന്നിവർ പങ്കെടുത്തു. കൊണ്ടോട്ടിയാണ് ജില്ലയിൽ ആദ്യമായി ജലബജറ്റ് തയ്യാറാക്കിയ ബ്ലോക്ക് പഞ്ചായത്ത്. ബ്ലോക്ക് പരിധിയിലെ ഗ്രാമപ്പഞ്ചായത്തുകളിൽ നടത്തിയ പ്രവർത്തനങ്ങളെക്കുറിച്ച് പ്രസിഡന്റുമാർ യോഗത്തിൽ വിശദീകരിച്ചു. പുതിയ കുളങ്ങളുടെ നിർമ്മാണം, നിലവിലുള്ളവയുടെ പുനരുദ്ധാരണം, നീർച്ചാലുകളുടെ ശുചീകരണവും സംരക്ഷണവും, തടയണനിർമ്മാണം, കിണർ റീചാർജിങ് തുടങ്ങിയവയാണ് ജല ബജറ്റിൽ ഉൾപ്പെടുത്തി നിർവഹണം നടന്നുകൊണ്ടിരിക്കുന്ന പ്രവൃത്തികൾ.