ടാലന്റ് ലാബിന്റെ ഭാഗമായി നടത്തിയ കൃൺകൃഷിയുടെ വിളവെടുപ്പ് നടന്നു.

Wednesday, 03 Mar, 2021   PM JAFFAR

എടരിക്കോട് : വേങ്ങര ബി.ആർ.സിയുടെ നേതൃത്വത്തിൽ ക്ലാരി ജി.യു.പി.സ്‌കൂളിൽ ടാലന്റ് ലാബിന്റെ ഭാഗമായി നടത്തിയ കൃൺകൃഷിയുടെ വിളവെടുപ്പ് നടന്നു. വയനാട്ടിൽനിന്നെത്തിച്ച വിത്തുപയോഗിച്ച് രക്ഷിതാക്കളെയും കുട്ടികളെയും ഉൾപ്പെടുത്തിയായിരുന്നു ടാലന്റ് ലാബിൽ കൂൺകൃഷി പരിശീലനം നടത്തിയത്. 23 ദിവസത്തിനുശേഷം വിളവെടുക്കാൻ പാകമായി. പി.ടി.എ. പ്രസിഡന്റ് ഡോ. ഷരീഫ മുഹമ്മദ്, പ്രഥമാധ്യാപകന്റെ ചുമതലവഹിക്കുന്ന അബ്ദുസലാമിന് കൂൺ കൈമാറി ഉദ്ഘാടനംചെയ്തു. മുൻ പ്രഥമാധ്യാപകൻ റോയ് മാത്യു, അധ്യാപകരായ സുജാത, ഷൈനി, സ്പെഷ്യലിസ്റ്റ് അധ്യാപകരായ ലിബി, മുബഷിറ തുടങ്ങിയവർ പങ്കെടുത്തു. മിൻഹ മെഹ്റിൻ കൂൺകൃഷിയേക്കുറിച്ച് വിശദീകരിച്ചു.