ഉന്നതവിജയം നേടിയവരെ അനുമോദിച്ചു.

Sunday, 09 Jul, 2023   HARITHA SONU

എടപ്പാൾ : വ്യാപാരി വ്യവസായി ഏകോപനസമിതി എടപ്പാൾ യൂണിറ്റ് വ്യാപാരികളുടെ കുട്ടികളിൽ എസ്.എസ്.എൽ.സി., പ്ലസ് ടു, എം.ബി.ബി.എസ്. ഉന്നതവിജയം നേടിയവരെ അനുമോദിക്കാനായി നടത്തിയ ‘മെറിറ്റ് വൈബ്’ വട്ടംകുളം ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് കഴുങ്ങിൽ മജീദ് ഉദ്ഘാടനംചെയ്തു. യൂണിറ്റ് പ്രസിഡന്റ് ഇ. പ്രകാശ് അധ്യക്ഷനായി. ഹസൻ ഫിറ്റ്‌വെൽ, അസീസ് കരിമ്പനക്കൽ, ഷൗക്കത്ത് കൈപ്പള്ളി, ടി.എം. ബൈനേഷ്, മുഹ്‌സിൻ, ഫക്രുദ്ദീൻ, എം. ശങ്കരനാരായണൻ എന്നിവർ പ്രസംഗിച്ചു.