നെടുമ്പാശ്ശേരി: മേയ്ക്കാടിനേയും പറമ്പുശ്ശേരിയേയും ബന്ധിപ്പിച്ച് ആലുങ്കൽ കടവിൽ പുതിയ പാലം നിർമ്മിക്കുന്നതിനായി നബാർഡിൽ നിന്നും 11.22 കോടി രൂപ അനുവദിച്ചിരുന്നു. 2016 - ൽ നിർമ്മാണം ആരംഭിച്ച് 2017 അവസാനത്തോടുകൂടി ആലുങ്കൽ കടവ് പാലം പൂർത്തിയായെങ്കിലും, അപ്രോച് റോഡിൻറെ നിർമ്മാണം നടക്കാത്തതിനാൽ പാലം ഗതാഗതത്തിന് തുറന്നു കൊടുക്കുവാൻ സാധിക്കാത്ത അവസ്ഥയിലാണ്. ഗതാഗതത്തിനായി പാലം തുറന്നു കൊടുക്കാത്തതിനാൽ ജനങ്ങൾ അനുഭവിക്കുന്ന ദുരിതം ചൂണ്ടിക്കാട്ടി എത്രയും വേഗം അപ്രോച് റോഡിൻറെ നിർമ്മാണം നടത്തണമെന്നാവശ്യപ്പെട്ട് അൻവർ സാദത്ത് എം എൽ എ നിരന്തരമായി സർക്കാരിൽ നടത്തിയ സമ്മർദ്ദത്തിന്റെ ഫലമായി അപ്രോച് റോഡിൻറെ നിർമ്മാണത്തിനായി രണ്ടു കോടി രൂപ അനുവദിച്ചതായി എം എൽ എ അറിയിച്ചു.
ഇതിനുള്ള ടെൻഡർ നടപടികൾ ഉടനെ ആരംഭിച്ച് അപ്രോച് റോഡിൻറെ പണി പൂർത്തിയാക്കി ഗതാഗതത്തിനായി തുറന്നു കൊടുത്ത് ആലുങ്കൽ കടവ് പാലത്തിനായി വർഷങ്ങളായുള്ള പൊതുജനങ്ങളുടെ കാത്തിരിപ്പിനവസാനമാകുമെന്ന് എം എൽ എ പറഞ്ഞു. ആലുങ്കൽ കടവ് പാലത്തിന്റെ അപ്രോച് റോഡിൻറെ നിർമ്മാണത്തിനാവശ്യമായ ഫണ്ടനുവദിച്ച ധനകാര്യ വകുപ്പ് മന്ത്രി കെ എൻ ബാലഗോപാലിനും, പൊതുമരാമത്ത് മന്ത്രി പി എ മുഹമ്മദ് റിയാസിനും നന്ദി അറിയിച്ചതായി എം എൽ എ പറഞ്ഞു.
June 19, 2021
June 14, 2021
June 8, 2021
June 2, 2021
May 26, 2021
May 20, 2021