കോവിഡ് രോഗികൾക്ക് അവഗണനയാണ് ലഭിക്കുന്നതെന്നുള്ള പരാതി;ആരോഗ്യ വകുപ്പുമന്ത്രിക്ക് കത്തെഴുതി അൻവർ സാദത്ത് എം.എൽ.എ.

Friday, 18 Jun, 2021   PM JAFFAR

ആലുവ : കീഴ്മാട് പഞ്ചായത്ത് വൈസ് പ്രസിഡന്റ് അഭിലാഷ് അശോകൻ, ആലുവ ജില്ലാ ആശുപത്രിയിൽ ആരോഗ്യവകുപ്പു നേരിട്ടു നടത്തുന്ന കോവിഡ് സെന്ററിൽ തന്റെ അനുഭവം പങ്കുവെച്ചുകൊണ്ട് കോവിഡ് രോഗികൾക്ക് അവഗണനയാണ് ലഭിക്കുന്നതെന്നുള്ള പരാതി പത്രമാധ്യമങ്ങളിലൂടെയും ഫെയ്സ് ബുക്കിലൂടെയും വന്നത് ഗൗരവമുള്ളതാണെന്നും, ആയതിനാൽ ഈ പരാതി വിശദമായി അന്വേഷിച്ച് ആക്ഷേപം ശരിയാണെങ്കിൽ മേലിൽ ശക്തമായ ഇത്തരം സംഭവങ്ങൾ ആവർത്തിക്കാതിരിക്കാൻ നടപടികൾ സ്വീകരിക്കണമെന്നാവശ്യപ്പെട്ട് അൻവർ സാദത്ത് എം.എൽ.എ ആരോഗ്യ വകുപ്പുമന്ത്രി ശ്രീമതി വീണാ ജോർജ്ജിന് കത്തെഴുതി.