സർവീസ് പെൻഷനേഴ്‌സ് യൂണിയൻ കൺവെൻഷൻ സംഘടിപ്പിച്ചു.

Friday, 07 Jul, 2023   HARITHA SONU

പിലിക്കോട് : സർവീസ് പെൻഷനേഴ്‌സ് യൂണിയൻ പിലിക്കോട് യൂണിറ്റ് കൺവെൻഷൻ സംഘടിപ്പിച്ചു. കൺവെൻഷനിൽ നവാഗതരെ സ്വീകരിച്ചു. 80 കഴിഞ്ഞവരെ ആദരിച്ചു. എസ്.എസ്.എൽ.സി., പ്ലസ് ടു പരിക്ഷയിൽ മികച്ചവിജയം നേടിയ വിദ്യാർഥികളെ അനുമോദിച്ചു. സംസ്ഥാന വൈസ് പ്രസിഡന്റ് പി.സി. പ്രസന്ന ഉദ്ഘാടനംചെയ്തു. പി.കെ. ശ്രീകുമാർ അധ്യക്ഷനായിരുന്നു. പി. രാമചന്ദ്രൻ അംഗത്വവിതരണം നടത്തി. കെ.പി. ചന്ദ്രൻ, കെ. പ്രഭാകരൻ, പി.പി. അടിയോടി, രാഘവൻ ഇയ്യക്കാട്, എം.എം. ജനാർദനൻ എന്നിവർ സംസാരിച്ചു.