പങ്കാളിത്ത പെൻഷൻ പദ്ധതി പിൻവലിക്കണമെന്ന് ജോയിന്റ്‌ കൗൺസിൽ ജില്ലാ കൺവെൻഷൻ ആവശ്യപ്പെട്ടു.

Monday, 18 Sep, 2023   HARITHA SONU

കാസർകോട് : പങ്കാളിത്ത പെൻഷൻ പദ്ധതി പിൻവലിക്കണമെന്ന് ജോയിന്റ്‌ കൗൺസിൽ ജില്ലാ കൺവെൻഷൻ ആവശ്യപ്പെട്ടു. സംസ്ഥാന സെക്രട്ടറി കെ. മുകുന്ദൻ ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് ഇ. മനോജ്‌കുമാർ അധ്യക്ഷനായി. ജില്ലാ സെക്രട്ടറി സി. കെ ബിജുരാജ്, സംസ്ഥാന കൗൺസിലംഗങ്ങളായ പി. ദിവാകരൻ, പ്രസാദ് കരുവളം, കെ. പ്രീത, എ. വി രാധാകൃഷ്ണൻ, ജി. സുരേഷ് ബാബു, എസ്. എൻ പ്രമോദ്, ജില്ലാ ട്രഷറർ പി. രാജൻ, ജില്ലാ ജോയിന്റ് സെക്രട്ടറി എ. ആമിന എന്നിവർ സംസാരിച്ചു.