കാഞ്ഞങ്ങാട് : ഡി. വൈ. എഫ്. ഐ കാഞ്ഞങ്ങാട് ബ്ലോക്ക് കമ്മിറ്റിയുടെ ആംബുലൻസ് അഖിലേന്ത്യാ പ്രസിഡന്റ് എം. എ റഹീം എം. പി ഫ്ളാഗ് ഓഫ് ചെയ്തു. വിപിൻ ബല്ലത്ത് അധ്യക്ഷനായി. നഗരസഭാധ്യക്ഷ കെ. വി സുജാത, ജില്ലാ സെക്രട്ടറി രജീഷ് വെള്ളാട്ട്, കെ. സബിഷ്, പി. കെ നിഷാന്ത്, മഹേഷ് ഇട്ടമ്മൽ, അനീഷ്, വി. ഗിനീഷ് എന്നിവർ സംസാരിച്ചു. ഡി. വൈ. എഫ്. ഐ പ്രവാസി യുവധാരയാണ് ആംബുലൻസ് നൽകിയത്. ബ്ലോക്ക് കമ്മിറ്റിക്ക് ഇവർ നൽകുന്ന രണ്ടാമത്തെ ആംബുലൻസാണിത്. നിർധന രോഗികളെ സഹായിക്കുന്നതിന് ആംബുലൻസിന്റെ സേവനം പ്രയോജനപ്പെടുത്തുമെന്ന് ബ്ലോക്ക് കമ്മിറ്റി ഭാരവാഹികൾ പറഞ്ഞു.
September 24, 2023
September 19, 2023
September 15, 2023
September 14, 2023