പിലിക്കോട് : അങ്കണവാടികളെ വയോജന സൗഹൃദമാക്കി പോഷകാഹാര വിതരണ സംവിധാനം ഒരുക്കണമെന്നും റെയിൽവേ യാത്രാ ഇളവുകൾ പുനഃസ്ഥാപിക്കണമെന്നും സീനിയർ സിറ്റിസൺ ഫ്രണ്ട്സ് വെൽഫെയർ അസോസിയേഷൻ ജില്ലാ സമ്മേളനം ആവശ്യപ്പെട്ടു. എം. രാജഗോപാലൻ എം. എൽ. എ ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് പി. നാരായണൻ അധ്യക്ഷനായി. വി. കൃഷ്ണൻ അനുശോചന പ്രമേയവും എൻ. കുഞ്ഞികൃഷ്ണൻ പ്രവർത്തനറിപ്പോർട്ടും പ്രൊഫ. കെ. എ സരള സംഘടനാ റിപ്പോർട്ടും അവതരിപ്പിച്ചു. സി. പ്രഭാകരൻ, പി. കുഞ്ഞിക്കണ്ണൻ, കൂത്തൂർ കണ്ണൻ, കെ. കെ നായർ, വി. ടി കാർത്യായനി, കെ. പ്രഭാകരൻ, സി. വിജയൻ എന്നിവർ സംസാരിച്ചു. ഭാരവാഹികൾ: പി. നാരായണൻ (പ്രസി) എൻ. കുഞ്ഞികൃഷ്ണൻ (സെക്ര), കെ. ബാലകൃഷ്ണൻ (ഖജാ).
September 24, 2023
September 19, 2023
September 15, 2023
September 14, 2023
September 9, 2023