കുമ്പള : കൂട്ടിൽ കയറിയ പെരുമ്പാമ്പ് 13 കോഴികളെ വിഴുങ്ങി. ആകെയുണ്ടായിരുന്ന 15 കോഴികളിൽ രണ്ടെണ്ണത്തെ കൊന്നെങ്കിലും തിന്നില്ല. കോഴികളെ തിന്നശേഷം കൂട്ടിൽത്തന്നെ ഉറങ്ങിപ്പോയ പെരുമ്പാമ്പിനെ പാമ്പുപിടിത്തക്കാരനായ ഉബൈദ് കയ്യാർ പിടിച്ച് കാട്ടിൽ വിട്ടു. മംഗൽപാടി പഞ്ചായത്തിലെ പച്ചമ്പള ഫാറൂഖിന്റെ വാടകവീട്ടിലെ കോഴിക്കൂട്ടിലാണ് പെരുമ്പാമ്പിന്റെ അക്രമം. ശനിയാഴ്ച രാവിലെ കൂട് തുറന്നപ്പോഴാണ് സംഭവം ശ്രദ്ധയിൽപ്പെട്ടത്.
September 24, 2023
September 19, 2023
September 15, 2023
September 14, 2023
September 9, 2023