കാസർകോട് : പുതിയ ബസ് സ്റ്റാൻഡ്, പഴയ ബസ് സ്റ്റാൻഡ് എന്നിവിടങ്ങളിലെ പൊതുവിപണികളിൽ പരിശോധനയുമായി കളക്ടർ കെ.ഇമ്പശേഖർ. സൂപ്പർമാർക്കറ്റ്, പച്ചക്കറിക്കടകൾ, പലചരക്ക് കടകൾ, കോഴിക്കടകൾ, ബേക്കറികൾ, മാർക്കറ്റിനകത്തെ കടകൾ എന്നിവിടങ്ങളിലാണ് പരിശോധന നടത്തിയത്. എല്ലാ കടകളിലും വിലവിവരപ്പട്ടിക പ്രദർശിപ്പിക്കാൻ കളക്ടർ നിർദേശിച്ചു. പലചരക്ക് കടകളിലെ അഞ്ചോളം വ്യത്യസ്ത ഇനങ്ങളിലുള്ള മുളകുകൾക്ക് ഓരോന്നിനും മുകളിൽ വില വിവരം പ്രദർശിപ്പിക്കുന്ന പ്ലക്കാർഡുകൾ നൽകണം. റോഡരികിലെ കച്ചവടക്കാരോടും വിലവിവരം പ്രദർശിപ്പിക്കാൻ കളക്ടർ നിർദേശിച്ചു.
എ.ഡി.എം. കെ.നവീൻബാബു, ജില്ലാ സപ്ലൈ ഓഫീസർ എ.സാജിദ്, താലൂക്ക് സപ്ലൈ ഓഫീസർ കെ.വി.ദിനേശൻ, റേഷനിങ് ഇൻസ്പെക്ടർമാരായ എൻ.അനിൽകുമാർ, കെ.പി.ബാബു, ലീഗൽ മെട്രോളജി ഇൻസ്പെക്ടർ എം.രതീഷ്, പി.ശ്രീജിത്ത്, ബി.ബി.രാജീവ്, പി.ബി.അൻവർ, പി.അജിത്ത് എന്നിവർ പരിശോധനയിൽ പങ്കെടുത്തു.
September 24, 2023
September 19, 2023
September 15, 2023
September 14, 2023
September 9, 2023