റോഡ് ഗതാഗതയോഗ്യമാക്കണമെന്നാവശ്യപ്പെട്ട് നാട്ടുകാരും ഓട്ടോഡ്രൈവർമാരും രംഗത്ത്.

Monday, 03 Jul, 2023   HARITHA SONU

വിദ്യാനഗർ : മഴ തുടരുമ്പോൾ നിരവധി വാഹനങ്ങൾ കടന്നുപോകുന്ന വിദ്യാനഗർ-ചാല റോഡിൽ ദുരിതയാത്ര. റോഡ് ഗതാഗതയോഗ്യമാക്കണമെന്നാവശ്യപ്പെട്ട് നാട്ടുകാരും ഓട്ടോഡ്രൈവർമാരും രംഗത്തെത്തി. ദേശീയപാതാ വികസനവുമായി ബന്ധപ്പെട്ട് സർവീസ് റോഡിന്റേതുൾപ്പെടെയുള്ള പണി ഇഴഞ്ഞു നീങ്ങുന്നതാണ് യാത്ര ദുരിതമായി മാറിയത്. കണ്ണൂർ യൂണിവേഴ്‌സിറ്റി ബി.എഡ്. സെന്റർ, ബെദിര യു.പി. സ്കൂൾ, സഹകരണ സംഘം അസി.രജിസ്ട്രാർ ഓഫീസ്, സി.പി.എം. ജില്ലാ കമ്മിറ്റി ഓഫീസ് എന്നിവിടങ്ങളിലേക്കുള്ള റോഡിലാണ് വൻ കുഴികളിലായി ചെളിനിറഞ്ഞുകിടക്കുന്നത്. പ്രതിഷേധത്തിന് രാജു കൃഷ്ണൻ, കെ.കെ.കുമാരൻ, അബ്ദുള്ള ചാല, ജബ്ബാർ എരുതുംകടവ്, ഹനീഫ എരുതുംകടവ് എന്നിവർ നേതൃത്വം നൽകി.