ബോവിക്കാനം : ചെങ്കള പഞ്ചായത്തിലെ പാതയോരങ്ങളിൽ ഉൾപ്പെടെ കുമിയുന്ന പ്ലാസ്റ്റിക് മാലിന്യം ഒഴിവാക്കുന്നതിന് ഹരിത കർമസേന രംഗത്തിറങ്ങി. പ്ലാസ്റ്റിക് മുക്ത ചെങ്കള ലക്ഷ്യമിട്ടാണ് 20 വനിതകൾ അടങ്ങുന്ന ഹരിതകർമസേന പ്രവർത്തനം തുടങ്ങിയത്. പഞ്ചായത്ത് പരിധിയിലെ വീടുകളിൽനിന്നും കടകളിൽനിന്നും സേന പ്ലാസ്റ്റിക് മാലിന്യം ശേഖരിക്കും. പ്ലാസ്റ്റിക് മാലിന്യം ചെർക്കള വില്ലേജ് ഓഫീസിന് സമീപമുള്ള പഴയ അങ്കണവാടി കെട്ടിടത്തിലെത്തിച്ച് തരംതിരിച്ച് പുനരുപയോഗത്തിനായി ചെറുവത്തൂരിലെ ഗ്രീൻ കേരള കമ്പനിക്ക് കൈമാറും.
കെ.രതി സുകുമാരൻ പ്രസിഡന്റും മീനാക്ഷി സെക്രട്ടറിയുമായുള്ള കമ്മിറ്റിയാണ് ഹരിതകർമസേനയ്ക്ക് നേതൃത്വം നൽകുന്നത്. മഴക്കാല ശുചീകരണത്തിന്റെ ഭാഗമായി ചെർക്കള ടൗണിലും പരിസരങ്ങളിലും സന്നദ്ധസംഘടനകളുടെ നേതൃത്വത്തിൽ ശുചീകരണം നടത്തി. ലോക്‌ഡൗൺ കഴിയുന്നതോടെ ഹരിതകർമസേന കൂടുതൽ അംഗങ്ങളെ ഉൾപ്പെടുത്തി വിപുലീകരിക്കും. പഞ്ചായത്തിലെ 23 വാർഡുകളിലും രണ്ടുവീതം അംഗങ്ങൾക്ക് പ്ലാസ്റ്റിക് ശേഖരിക്കുന്നതിന് ചുമതല നൽകും. 17 മുതൽ 20 വരെ പഞ്ചായത്തിൽ ബോധവത്കരണം നടത്തും. പഞ്ചായത്ത് അംഗങ്ങളുടെയും സന്നദ്ധപ്രവർത്തകരുടെയും നേതൃത്വത്തിൽ മുഴുവൻ വീടുകളിലും കടകളിലും കയറിയിറങ്ങിയാകും ബോധവത്കരണം നടത്തുക. 26 മുതൽ ഹരിതകർമസേന അംഗങ്ങൾ പ്ലാസ്റ്റിക് വീടുകളിൽനിന്നും കടകളിൽനിന്നും ശേഖരിക്കും.
September 24, 2023
September 19, 2023
September 15, 2023
September 14, 2023
September 9, 2023