ചെറുകര വയലിലെ ഒൻപതേക്കറിൽ നെൽക്കൃഷി തുടങ്ങി.

Sunday, 09 Jul, 2023   HARITHA SONU

പൊയിനാച്ചി : പറമ്പ് ചെറുകര കർഷകക്കൂട്ടായ്മയുടെ നേതൃത്വത്തിൽ ചെറുകര വയലിലെ ഒൻപതേക്കറിൽ നെൽക്കൃഷി തുടങ്ങി. ചെമ്മനാട് പഞ്ചായത്തിലെ എല്ലാ പാടശേഖരങ്ങളിലും ഇപ്രാവശ്യം നെൽക്കൃഷി നടത്താനുള്ള കൃഷിഭവന്റെ തീരുമാനത്തിന് പിന്തുണയുമായാണ് കൂട്ടായ്മ രംഗത്തുവന്നത്. വർഷങ്ങളായി തരിശായിരുന്ന പാടത്ത് ജയ ഇനമാണ് പരീക്ഷിക്കുന്നത്. ചെമ്മനാട് ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് സുഫൈജ അബൂബക്കർ ഞാറുനട്ട് ഉദ്ഘാടനം ചെയ്തു. ഗ്രാമപ്പഞ്ചായത്തംഗം രാജൻ കെ. പൊയിനാച്ചി, അസി. കൃഷി ഓഫീസർ ഇ. രാജഗോപാലൻ, ചെറുകര കർഷകക്കൂട്ടായ്മ ഭാരവാഹികളായ എം. ബാലകൃഷ്ണൻ നായർ, എം. അശോകൻ എന്നിവർ പങ്കെടുത്തു.