കുറ്റ ഗവ. ജെ. ബി സ്‌കൂളിൽ ദശോത്സവങ്ങളിലെ രണ്ടാം ഭാഗമായ വരയുത്സവം നടത്തി.

Friday, 15 Sep, 2023   HARITHA SONU

കുറ്റ  : കുറ്റ ഗവ. ജെ. ബി സ്‌കൂളിൽ ദശോത്സവങ്ങളിലെ രണ്ടാം ഭാഗമായ വരയുത്സവം നടത്തി. ശാസ്ത്രീയ പ്രീസ്‌കൂളിങ് സംബന്ധിച്ച് രക്ഷിതാക്കൾക്ക് ധാരണ നൽകുന്നതിനും ആശയ വിനിമയത്തിൽ വരകൾക്കുള്ള പ്രാധാന്യത്തെ സൂചിപ്പിക്കുന്നതിനുമായാണ് വരയുത്സവം സംഘടിപ്പിച്ചത്. വാർഡ് മെംബർ ബെന്നി പുത്തൻവീടൻ ചിത്രം വരച്ച് വരയുത്സവം ഉദ്ഘാടനം ചെയ്തു. ചിത്രകലാ വിദ്യാർഥി നവീൻ പ്രകാശ് ചിത്രരചനാ ബോധവത്കരണത്തിന് നേതൃത്വം നൽകി. പ്രധാനാധ്യാപിക എൻ. ആർ പ്രിയ, എ. കെ റജീന, എസ്. സ്മിത, ദിവ്യ വിക്രമൻ, അഖില ഷൺമുഖൻ എന്നിവർ നേതൃത്വം നൽകി.