കോലഞ്ചേരി : വടവുകോട്-പുത്തൻകുരിശ് ഗ്രാമപ്പഞ്ചായത്തിലെ പുറ്റുമാനൂർ വാർഡിലെ തായ്‌ക്കോട്ട് ചിറയിൽ ജലസംരക്ഷണ പ്രവൃത്തി നിരീക്ഷിക്കാൻ ജില്ലാ കളക്ടർ എൻ.എസ്.കെ. ഉമേഷ് എത്തി. സ്വാതന്ത്ര്യത്തിന്റെ 75-ാം വാർഷികത്തിന്റെ ഭാഗമായുള്ള അമൃത് സരോവർ പദ്ധതിപ്രകാരം മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി ഏറ്റെടുത്ത് ചെയ്യുന്നതാണിത്.
ആദ്യപടിയായി മണ്ണൊലിപ്പ് തടയുന്നതിനുവേണ്ടി കയർ ഭൂവസ്ത്രംവിരിക്കൽ പൂർത്തിയാക്കി. 800 തൊഴിൽ ദിനങ്ങളും 3,22,000 അടങ്കൽ തുകയും ഉള്ള പദ്ധതിയിൽ കയർവിരിച്ച് തീറ്റപ്പുല്ലും ഔഷധസസ്യങ്ങളും െവച്ചുപിടിപ്പിച്ചു. കളക്ടറോടൊപ്പം എൻ.ആർ.ഇ.ജി.എസ്. ജില്ലാ േപ്രാജക്ട് ഡയറക്ടർ ശ്യാമലക്ഷ്മി, ജില്ലാ അസിസ്റ്റന്റ് എൻജിനീയർ ബ്രിൻലി, ബി.ഡി.ഒ. ജ്യോതികുമാർ, ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് സോണിയ മുരുകേശൻ, വൈസ് പ്രസിഡന്റ് കെ.കെ. അശോക് കുമാർ, സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്‌സൺ എൽസി പൗലോസ്, വാർഡ് മെംബർ ഷാജി ജോർജ് എന്നിവരും ഉണ്ടായിരുന്നു.

March 1, 2026
December 31, 2025
February 28, 2025
December 9, 2024