കര്‍ഷകരുടെ കിടപ്പാടം ജപ്തി ചെയ്യാനുള്ള നീക്കത്തിനെതിരെ പ്രതിഷേധം.

Monday, 07 Aug, 2023   HARITHA SONU

പുല്‍പ്പള്ളി : പുല്‍പ്പള്ളി മേഖലയില്‍ കര്‍ഷകരുടെ കിടപ്പാടം ജപ്തി ചെയ്യാനുള്ള ധനകാര്യ സ്ഥാപനങ്ങളുടെ നീക്കത്തിനെതിരെ പ്രതിഷേധവുമായി കൂടുതല്‍ സംഘടനകള്‍. കര്‍ഷകരുടെ കിടപ്പാടം ജപ്തി ചെയ്യാനുള്ള ബാങ്കുകളുടെ നീക്കം ഒരു കാരണവശാലും അനുവദിക്കില്ലെന്ന് കര്‍ഷക സംഘം പുല്‍പ്പള്ളി ഏരിയ കമ്മിറ്റി ഭാരവാഹികള്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. വായ്പാ കുടിശിക കാരണം ഒരു കര്‍ഷകന്റെയും ഭൂമി ജപ്തി ചെയ്യില്ലെന്ന സര്‍ക്കാര്‍ നിലപാടിന് വിരുദ്ധമായാണ് ജില്ലയിലെ ബാങ്കുകള്‍ പ്രവര്‍ത്തിക്കുന്നതെന്ന് നേതാക്കള്‍ പറഞ്ഞു. ഇതിനെതിരെ ശക്തമായി പോരാടുമെന്ന് കർഷക സംഘം അറിയിച്ചു.