മലബാർ എസ്റ്റേറ്റ് വർക്കേഴ്സ് യൂണിയൻ (ഐ. എൻ. ടി. യു. സി) യുടെ നേതൃത്വത്തിൽ ആര്യാടൻ മുഹമ്മദിനെ അനുസ്മരിച്ചു.

Sunday, 24 Sep, 2023   HARITHA SONU

മേപ്പാടി : മലബാർ എസ്റ്റേറ്റ് വർക്കേഴ്സ് യൂണിയൻ (ഐ. എൻ. ടി. യു. സി) യുടെ നേതൃത്വത്തിൽ ആര്യാടൻ മുഹമ്മദിനെ അനുസ്മരിച്ചു. തോട്ടം തൊഴിലാളികളുടെ അവകാശ പോരാട്ടങ്ങൾക്ക് നേതൃത്വം നൽകി, അവർക്ക് അനുകൂല നിയമങ്ങൾ ഉണ്ടാക്കിയെടുക്കുന്നതിൽ മുൻപന്തിയിൽനിന്ന നേതാവായിരുന്നു ആര്യാടൻ മുഹമ്മദെന്ന് അനുസ്മരണ യോഗം ഉദ്ഘാടനം ചെയ്ത് കെ. പി. സി. സി വർക്കിങ്‌ പ്രസിഡന്റ്‌ ടി. സിദ്ധിഖ് എം. എൽ. എ പറഞ്ഞു.

യൂണിയൻ ജനറൽ സെക്രട്ടറി ബി. സുരേഷ് ബാബു അധ്യക്ഷനായി. ഐ. എൻ. ടി. യു. സി ജില്ലാ പ്രസിഡന്റ് പി. പി ആലി അനുസ്മരണ പ്രഭാഷണം നടത്തി. ടി. എ റെജി, ഒ. ഭാസ്കരൻ, കെ. യു മാനു, ശ്രീനിവാസൻ തൊവരിമല, ആർ. രാമചന്ദ്രൻ, രാധരാമ സ്വാമി, താരിഖ് കടവൻ, രാജു ഹെജമാടി, ടി. എ മുഹമ്മദ്‌, ഒ. വി റോയ്, കെ. പി യൂനസ്, സി. എ അരുൺദേവ്, എൻ. അബ്‌ദുൾ മജീദ്, ഹർഷൽ കോന്നാടൻ തുടങ്ങിയവർ സംസാരിച്ചു.