നിപ ബോധവത്കരണം നടത്തി.

Friday, 22 Sep, 2023   HARITHA SONU

സുൽത്താൻബത്തേരി : അസംപ്ഷൻ എ. യു. പി സ്കൂളിലെ അധ്യാപകരുടെ നേതൃത്വത്തിൽ മാനിക്കുനി ആദിവാസി കോളനിയിൽ നിപ ബോധവത്കരണം നടത്തി. രോഗവ്യാപനരീതി, പ്രതിരോധമാർഗങ്ങൾ എന്നിവ വിശദീകരിക്കുകയും മാസ്‌ക്, സാനിറ്റൈസർ എന്നിവയടങ്ങുന്ന മെഡിക്കൽക്കിറ്റ് വിതരണം ചെയ്യുകയും ചെയ്തു. പ്രധാനാധ്യാപകൻ സ്റ്റാൻലി ജേക്കബ്, അധ്യാപകരായ ടിന്റു മാത്യു, അനു പി. സണ്ണി, ലെനി ജോൺ, ഗീത ടി. ജോർജ്, ബിന്ദു അബ്രഹാം തുടങ്ങിയവർ നേതൃത്വം നൽകി.