സംസ്ഥാന ആസൂത്രണ ബോർഡ് ഉപാധ്യക്ഷൻ മാനന്തവാടി ക്ഷീരസംഘം സന്ദർശിച്ചു.

Thursday, 27 Jul, 2023   HARITHA SONU

മാനന്തവാടി : സംസ്ഥാന ആസൂത്രണ ബോർഡ് ഉപാധ്യക്ഷൻ പ്രൊഫ. വി.കെ. രാമചന്ദ്രൻ മാനന്തവാടി ക്ഷീരസംഘം സന്ദർശിച്ചു. ക്ഷീരസംഘം പ്രസിഡന്റ് പി.ടി. ബിജു, സെക്രട്ടറി എം.എസ്. മഞ്ജുഷ എന്നിവർ ചേർന്ന് ഇവരെ സ്വീകരിച്ചു. ദേശീയ ഗോപാൽരത്ന പുരസ്കാരം ലഭിച്ച ക്ഷീരസംഘം നടപ്പാക്കുന്ന വിവിധ പദ്ധതികളും ഭാവിപ്രവർത്തനങ്ങളും സംഘം പ്രതിനിധികളിൽനിന്ന് ചോദിച്ചറിഞ്ഞു. കേരളത്തിലെയും പ്രത്യേകിച്ച് വയനാട്ടിലെയും ക്ഷീരമേഖലയെക്കുറിച്ച് പഠിച്ച് ഈ മേഖലയെ കൂടുതൽ മെച്ചപ്പെട്ടതാക്കുന്നതിനുള്ള നടപടികൾ സ്വീകരിക്കുമെന്ന് പ്രൊഫ. വി.കെ. രാമചന്ദ്രൻ പറഞ്ഞു. ആസൂത്രണബോർഡ് അംഗങ്ങളായ ഡോ. എം. ഹർഷൻ, ഡോ. റെജി, ഹരികൃഷ്ണൻ, മിൽമ ചെയർമാൻ കെ.എസ്. മണി, മാനേജിങ് ഡയറക്ടർ ഡോ. പി. മുരളി, ജനറൽ മാനേജർമാരായ കെ.സി. ജെയിംസ്, പ്രേംലാൽ തുടങ്ങിയവരും ആസൂത്രണബോർഡ് ഉപാധ്യക്ഷനൊപ്പം ഉണ്ടായിരുന്നു.