കേരള ഫാർമേഴ്‌സ് അസോസിയേഷൻ രണ്ടാം വാർഷികം ആഘോഷിച്ചു.

Sunday, 20 Jun, 2021   HARITHA SONU

മാനന്തവാടി : കൃഷിക്കാരുടെ കൂട്ടായ്മയായ കേരള ഫാർമേഴ്‌സ് അസോസിയേഷൻ രണ്ടാം വാർഷികം ആഘോഷിച്ചു. ചെയർമാൻ സുനിൽ ജോസ് കൊടിയുയർത്തി. സിനിമാ സംവിധായകൻ വിനയൻ ഓൺലൈനായി ഉദ്ഘാടനം ചെയ്തു. രാഹുൽ ഗാന്ധി എം.പി., എം.എൽ.എ.മാരായ ഒ.ആർ. കേളു, ടി. സിദ്ദിഖ്, ഐ.സി. ബാലകൃഷ്ണൻ, മുൻ മന്ത്രി പി.കെ. ജയലക്ഷ്മി, സിനിമാതാരങ്ങളായ സലിംകുമാർ, ഇന്ദ്രൻസ്, പൊന്നമ്മ ബാബു, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജസ്റ്റിൻ ബേബി, എടവക പഞ്ചായത്ത് പ്രസിഡന്റ് എച്ച്.ബി. പ്രദീപ്, വൈസ് പ്രസിഡന്റ് ജംഷീറ ശിഹാബ്, കൃഷി അസിസ്റ്റന്റ് ഡയറക്ടർ മമ്മൂട്ടി വെള്ളമുണ്ട, കൃഷി ഓഫീസർമാരായ വി. സായൂജ്, അൻസാ അഗസ്റ്റിൻ എന്നിവർ സംസാരിച്ചു. സുനിൽ ജോസ്, പൗലോസ് മോളത്ത്, രക്തദാനരംഗത്ത് 25 വർഷം പൂർത്തിയാക്കിയ കെ.എം. ഷിനോജ് എന്നിവരെ ആദരിച്ചു.