പാട്ടരുവി ഗാനാസ്വാദന സദസ്സ് നടത്തി.

Friday, 08 Sep, 2023   HARITHA SONU

കല്പറ്റ : കൈനാട്ടി പത്മപ്രഭ പൊതുഗ്രന്ഥാലയം പാട്ടരുവി ഗാനാസ്വാദന സദസ്സ് നടത്തി. സുൽത്താൻബത്തേരി ഗ്രാമഫോൺ ഡയറക്ടർ ഡോ. കുഞ്ഞിക്കണ്ണൻ ഉദ്ഘാടനം ചെയ്തു. ഗ്രന്ഥാലയം പ്രസിഡന്റ് ടി. വി രവീന്ദ്രൻ അധ്യക്ഷനായി. എസ്. സി ജോൺ, പി. എൻ കൃഷ്ണൻ, കെ. പ്രകാശൻ, ഇ. ശേഖരൻ, എന്നിവർ സംസാരിച്ചു. കെ. പി രത്നാകരൻ, പ്രേംജിത്ത്, ആർ. ഗോപാലകൃഷ്ണൻ തുടങ്ങിയവർ നേതൃത്വം നൽകി.