പാലക്കാട് : പ്രഥമ സംസ്ഥാന മിനി ഖൊ-ഖൊ മത്സരത്തിൽ ആൺകുട്ടികളുടേയും പെൺകുട്ടികളുടേയും വിഭാഗത്തിൽ പാലക്കാട് ജില്ല വിജയികളായി. 12 വയസ്സിൽ താഴെയുള്ള വിദ്യാർഥികളുടെ 28 ടീമുകൾ മത്സരത്തിൽ പങ്കെടുത്തു. ആൺകുട്ടികളുടെ വിഭാഗത്തിൽ പാലക്കാട് തിരുവനന്തപുരത്തേയും (10-5), പെൺകുട്ടികളുടെ വിഭാഗത്തിൽ പാലക്കാട് തൃശ്ശൂരിനെയും (11-5) തോൽപ്പിച്ചു. ആൺകുട്ടികളുടെ വിഭാഗത്തിൽ തിരുവനന്തപുരം രണ്ടാം സ്ഥാനവും കോഴിക്കോട് മൂന്നാം സ്ഥാനവും നേടി. പെൺകുട്ടികളുടെ വിഭാഗത്തിൽ തൃശ്ശൂർ രണ്ടാം സ്ഥാനവും ആലപ്പുഴ മൂന്നാം സ്ഥാനവും കരസ്ഥമാക്കി.
ആൺകുട്ടികളുടെ വിഭാഗത്തിൽ ബെസ്റ്റ് പ്ലെയർ അൻവേദ്-പാലക്കാട്, ബെസ്റ്റ് ഡിഫന്റെർ ചാരുഹാസ്-പാലക്കാട്, ബെസ്റ്റ് ചെയ്‌സർ എ.എസ്. അഭിനവ്-തിരുവനന്തപുരം എന്നിവരെ തിരഞ്ഞെടുത്തു. പെൺകുട്ടികളുടെ വിഭാഗത്തിൽ ബെസ്റ്റ് പ്ലെയർ അഞ്ജന-പാലക്കാട്, ബെസ്റ്റ് ഡിഫന്റെർ ഋത്വിക കെ.നായർ-തൃശ്ശൂർ, ബെസ്റ്റ് ചെയ്‌സർ എം. ശിഖ-പാലക്കാട് എന്നിവരെ തിരഞ്ഞെടുത്തു. ലക്ഷ്മിവിലാസം ഹൈസ്‌കൂളിൽ നടന്ന സമാപന സമ്മേളനം സംസ്ഥാന സ്‌പോർട്‌സ് കൗൺസിൽ വൈസ് പ്രസിഡന്റ് എം.ആർ. രഞ്ജിത്ത് ഉദ്ഘാടനം ചെയ്തു. സ്‌കൂൾ പി.ടി.എ. പ്രസിഡന്റ് എം.എ.ഉറൂബ് അധ്യക്ഷനായി.
June 29, 2024
June 9, 2024
January 30, 2024
September 26, 2023
September 25, 2023
September 24, 2023
September 22, 2023
September 19, 2023
September 15, 2023
September 14, 2023