അച്ഛന്റെ കൈപിടിച്ച് രക്തദാനത്തിനിറങ്ങി..... 25 തവണ രക്തദാനം നടത്തി സി ജെ രമേശ്

Sunday, 09 Jun, 2024   P M JAFFAR

മണ്ണാർക്കാട് : സാമുഹ്യപ്രവർത്തകനും, ജീവകാരുണ്യ പ്രവർത്തനുമായിരുന്ന അച്ഛനായ സി എസ് ജയരാജനാണ് രമേശന് വഴികാട്ടി. അച്ഛന്റെ പ്രവർത്തനങ്ങളിൽ കുട്ടികാലം മുതൽ രമേശനെ കൂടെ കൂട്ടിയിരുന്നു. അക്കാലത്ത് പല പ്രാവശ്യം രക്തം കൊടുക്കുവാൻ അച്ചൻ പോകുന്നത് കണ്ടിട്ടുണ്ട്. അന്നൊന്നും തനിക്ക് രക്തം കൊടുക്കുവാൻ പ്രായമാകാത്തതുകൊണ്ട് 18 വയസാകാൻ കാത്തിരുന്ന രമേശിന് 18 തികഞ്ഞയുടൻ അച്ഛനോടോപ്പം കോഴിക്കോട് മെഡിക്കൽ കോളേജിൽ ഒരു ആക്സിഡൻ്റ് കേസിന് ആദ്യ രക്തദാനം അദ്ദേഹം സന്തോഷത്തോടെ ഓർക്കുന്നു. അതിന് ശേഷം തുടർച്ചയായി രക്തദാനം ചെയ്തു കൊണ്ടിരിക്കുന്നു. സി എസ് ജയരാജന് 77 വയസായി ഇന്നും സാമൂഹ്യ പ്രവർത്തനങ്ങളിൽ മുഴുകി നിൽക്കുന്നു. ഇന്ന് ആശ്രയ ചാരിറ്റബിൾ ട്രസ്റ്റിൻ്റെ പ്രസിഡന്റായി ഒരുപാട് ആളുകൾക്ക് സഹായിയും, വഴികാട്ടിയുമായി ഇരിക്കുന്നു. 

  സി ജെ രമേശ് സ്കൂൾ കാലകട്ടത്തിൽ കെ എസ് യു വിൻ്റെ യൂണിറ്റ് പ്രസിഡൻ്റായി പ്രവർത്തനും തുടങ്ങി യൂത്ത് കോൺഗ്രസ് കോട്ടോപ്പാടം മണ്ഡലം പ്രസിഡന്റായി ഏഴ് വർഷം, കോൺഗ്രസ് മണ്ഡലം പ്രസിഡന്റായി 11 വർഷം, കോട്ടോപ്പാടം പഞ്ചായത്ത് മെമ്പർ, എന്നി നിലകളിൽ പ്രവർത്തിച്ചു ഇപ്പോൾ മണ്ണാർക്കാട് ബ്ലോക്ക് കോൺഗ്രസ് വൈസ് പ്രസിഡൻ്റ് പദവി വഹിച്ച് പോരുന്നു. രമേശ് ഇന്ന് തന്റെ ഇരുപത്തഞ്ചാമത്തെ രക്തദാനം പൂർത്തീകരിച്ചു.