പെരിങ്ങോട് : പെരിങ്ങോട് കഥകളി പ്രമോഷൻ സൊസൈറ്റി പെരിങ്ങോട് ഹൈസ്കൂൾ ഓഡിറ്റോറിയത്തിൽ സംഘടിപ്പിച്ച വി. പി രാമകൃഷ്ണൻനായർ അനുസ്മരണത്തിന്റെ ഭാഗമായി കീചകവധം കഥകളി അരങ്ങേറി. കലാമണ്ഡലം സോമൻ കീചകനായും കഥകളിനടൻ സദനം വിജയൻ ജി. വാരിയർ സൈരന്ധ്രിയായും അരങ്ങിൽ നിറഞ്ഞാടി. കലാമണ്ഡലം ഷിബി ചക്രവർത്തി വലലനായും നന്ദന തെക്കുംപാട്ട് സുദേഷ്ണയായും വേഷമണിഞ്ഞു. കോട്ടയ്ക്കൽ മധുവും നെടുമ്പുള്ളി രാംമോഹനും ചേർന്നൊരുക്കിയ സംഗീതം ആസ്വാദകഹൃദയം കവർന്നു. കോട്ടയ്ക്കൽ വിജയരാഘവൻ ചെണ്ടയിലും സദനം ഭരതരാജൻ മദ്ദളത്തിലും ചേർന്നൊരുക്കിയ മേളം കളിയുടെ മാറ്റുകൂട്ടി. കലാമണ്ഡലം സുധീഷ് (ചുട്ടി), കലാനിലയം രാജീവ് (അണിയറ) എന്നിവരും പങ്കാളികളായി.
June 29, 2024
June 9, 2024
January 30, 2024
September 26, 2023
September 25, 2023
September 24, 2023
September 22, 2023
September 19, 2023
September 15, 2023
September 14, 2023