അട്ടപ്പാടി മധു വധക്കേസ്; ആദ്യ മൂന്ന് പ്രതികള്‍ കുറ്റക്കാരെന്ന് കോടതി, ശിക്ഷാ വിധി നാളെ

Monday, 03 Apr, 2023   P M JAFFAR

പാലക്കാട് : അട്ടപ്പാടിയില്‍ ആദിവാസി യുവാവ് മധു വധക്കേസില്‍ ഒന്നും രണ്ടും മൂന്നും പ്രതികള്‍ കുറ്റക്കാരെന്ന് കോടതി. പ്രതികളുടെ ശിക്ഷ കോടതി നാളെ വിധിക്കും. ഒന്നാം പ്രതിയായ ഹുസൈനും രണ്ടാം പ്രതി മരക്കാറും മൂന്നാം പ്രതി ഷംസുദ്ദീനുമാണ് കുറ്റക്കാരെന്ന് കോടതി കണ്ടെത്തിയത്. മധുവിനെ കാട്ടില്‍ നിന്നും പിടിച്ചു കൊണ്ടു വന്ന് മുക്കാലിയിലെത്തിച്ചപ്പോള്‍ ഹുസൈന്‍, മധുവിന്‍റെ നെഞ്ചിലേക്ക് ചവിട്ടി. മധു പിറകിലുള്ള ഭണ്ഡാരത്തില്‍ തലയിടിച്ച്‌ വീഴുകയായിരുന്നു. ഹുസൈന്റെ കടയില്‍ നിന്നും മധു സാധനങ്ങള്‍ എടുത്തുവെന്ന് ആരോപിച്ചായിരുന്നു മധുവിനെ പിടിച്ചുകൊണ്ടുപോയതും കൊലപ്പെടുത്തിയതും.

മധു അജുമുടി കാട്ടില്‍ ഉണ്ടെന്ന വിവരം 19-ാം സാക്ഷി കക്കി മൂപ്പനില്‍ നിന്നും അറിഞ്ഞ് മറ്റ് പ്രതികള്‍ക്കൊപ്പം വണ്ടിക്കടവിലെത്തി. അവിടെ നിന്നും റിസവര്‍ വനത്തില്‍ അതിക്രമിച്ചു കയറി. മധുവിനെ പിടികൂടിയത് മരക്കാറാണ്. മധുവിനെ പിടിക്കാന്‍ കാട്ടില്‍ കയറിയ പ്രതികളില്‍ ഒരാളാണ് മൂന്നാം പ്രതി ഷംസുദ്ദീന്‍. ബാഗിന്റെ സിബ് കീറി മധുവിന്റെ കൈകെട്ടി. വടികൊണ്ട് പുറത്ത് അടിക്കുകയും മധുവിന്‍്റെ രണ്ടാമത്തെ വാരിയെല്ല് പൊട്ടുകയും ചെയ്തു. മധു രക്ഷപ്പെടാതിനരികാകന്‍ കയ്യില്‍ കെട്ടിയ സിബില്‍ പിടിച്ച്‌ നടത്തിച്ചതും ഷംസുദീനാണ്.